മുന്‍ തമിഴ്‌നാട് മന്ത്രി എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ വിജിലന്‍സ് റെയ്‌ഡ്‌

By Syndicated , Malabar News
former Tamil Nadu minister MR Vijayabhaskar
Ajwa Travels

ചെന്നൈ: മുന്‍ തമിഴ്‌നാട് ഗതാഗത മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് ഇന്ന് റെയ്‌ഡ്‌ നടത്തി. ഗതാഗത മന്ത്രിയായിരിക്കെ എംആര്‍ വിജയഭാസ്‌കർ വ്യാപക അഴിമതി നടത്തിയതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. അണ്ണാ ഡിഎംകെ കരൂര്‍ ജില്ലാ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

ഇന്ന് രാവിലെ ഏഴ് മണി മുതല്‍ കരൂര്‍ ആണ്ടാള്‍ കോവില്‍ ശെല്‍വന്‍ നഗര്‍, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീന്‍വേസ് റോഡിലെ അപ്പാര്‍ട്ട്മെന്റ് തുടങ്ങിയ സ്‌ഥലങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടന്നത്. സംസ്‌ഥാനത്ത്‌ അധികാരം ലഭിച്ചാൽ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് എംകെ സ്‌റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന് അണ്ണാ ഡിഎംകെ നേതാക്കളായ ഒ പന്നീര്‍ശെല്‍വവും എടപ്പാടി പളനിസാമിയും കുറ്റപ്പെടുത്തി.

Read also: വ്യക്‌തമായ അജണ്ട നൽകിയാൽ കേന്ദ്രവുമായി ചർച്ചക്ക് തയ്യാർ; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE