നിനിത കണിച്ചേരിയുടെ നിയമനം അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന് വിജിലൻസ്

By Staff Reporter, Malabar News
Ninitha kanichery
നിനിത കണിച്ചേരി

തിരുവനന്തപുരം: നിനിത കണിച്ചേരിക്ക് കാലടി സംസ്‌കൃത സർവകലാശാലയിൽ അധ്യാപികയായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ ഗവ‌ർണറുടെ അനുമതി വേണമെന്ന് വിജിലൻസ് ഡയറക്‌ടർ. സർവ്വകലാശാല ചട്ടങ്ങള്‍‍ പ്രകാരം ചാൻസർ കൂടിയായ ഗവ‌ർണറുടെ അനുമതി വേണമെന്ന് നിയമോപദേശം ലഭിച്ചതായി ഡയറക്‌ടർ പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയെ അറിയിച്ചു.

ഗവർണറുടെ അനുമതി ആവശ്യപ്പെട്ട് പരാതിയും നിയമോപദേശവും സർക്കാരിന് കൈമാറിതായും വിജിലൻസ് ഡയറക്‌ടർ പരാതിക്കാരെ അറിയിച്ചു.

സർവ്വകാലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ കൂടിയായ നിനിത കണിച്ചേരിക്ക് നിയമനം നൽകിയെന്നാണ് പരാതി.

Read Also: ‘കെജ്‌രിവാളിനോട്‌ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഭയമാണ് മോദി സർക്കാരിന്’; മനീഷ് സിസോദിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE