വിജയ് ഹസാരെ ട്രോഫി; കേരളത്തെ സച്ചിൻ ബേബി നയിക്കും, ശ്രീശാന്ത് ടീമിൽ

By Staff Reporter, Malabar News
sachin-baby
സച്ചിൻ ബേബി
Ajwa Travels

കൊച്ചി: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ സഞ്‌ജു സാംസൺ ആയിരുന്നു കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാൽ, 50 ഓവർ ടൂർണമെന്റിൽ സച്ചിൻ ബേബി ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു. കേരളത്തിന്റെ പ്രധാന പേസർമാരായ കെഎം ആസിഫും ബേസിൽ തമ്പിയും ടീമിൽ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ടീമിൽ തുടരും.

20 അംഗ ടീമിൽ ശ്രീശാന്താണ് പ്രധാന പേസർ. ആസിഫിനും ബേസിലിനും പരുക്കാണെന്ന സൂചനയുണ്ടെങ്കിലും കെസിഎ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. എംഡി നിഥീഷ്, ബേസിൽ എൻപി, അരുൺ എം, ശ്രീരൂപ് തുടങ്ങിയവരാണ് മറ്റ് പേസർമാർ. വിഷ്‌ണു വിനോദാണ് വൈസ് ക്യാപ്റ്റൻ. യുവതാരം വൽസൽ ഗോവിന്ദ് ടീമിൽ ഉൾപ്പെട്ടു. മുഹമ്മദ് അസ്‌ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, സൽമാൻ നിസാർ, ജലജ് സക്‌സേന തുടങ്ങിയവരും സ്‌ഥാനം നിലനിർത്തി.

Read Also: 25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്‌ഥാന നഗരിയിൽ നാളെ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE