വിജയ് ഹസാരെ ട്രോഫി; കേരളത്തിന് രണ്ടാം ജയം

By Staff Reporter, Malabar News
vijay-hazare-trophy
Ajwa Travels

മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഉത്തർപ്രദേശിനെ 3 വിക്കറ്റിന് തോൽപിച്ചാണ് കേരളം രണ്ടാം ജയം കുറിച്ചത്. യുപി മുന്നോട്ടുവച്ച 284 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്‌ടത്തിൽ 48.5 ഓവറിൽ മറികടന്നു. റോബിൻ ഉത്തപ്പ (81), ക്യാപ്റ്റൻ സച്ചിൻ ബേബി (76) എന്നിവർ കേരളത്തിനായി തിളങ്ങി.

ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ശ്രീശാന്ത് ആണ് ഉത്തർപ്രദേശിനെ തകർത്തത്. അഭിഷേക് ഗോസ്വാമി (54), പ്രിയം ഗാർഗ് (57), അക്ഷദീപ് നാഥ് (68) എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഉത്തർപ്രദേശ് മികച്ച സ്‌കോർ കുറിച്ചത്. അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ ശ്രീശാന്ത് കൂറ്റൻ സ്‌കോറിൽ നിന്ന് ഉത്തർപ്രദേശിനെ തടയുകയായിരുന്നു. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്.

മറുപടി ബാറ്റിംഗിൽ റോബിൻ ഉത്തപ്പയുടെയും, സച്ചിൻ ബേബിയുടെയും അർധ സെഞ്ചുറി മികവിൽ കേരളം ജയം നേടുകയായിരുന്നു. രണ്ടാം മൽസരത്തിലും മികച്ച ഇന്നിംഗ്‌സിലേക്ക് എത്താൻ സഞ്‌ജു സാംസണ് കഴിഞ്ഞില്ല. 29 റൺസെടുത്ത സഞ്‌ജു റണ്ണൗട്ടാവുകയായിരുന്നു.

Read Also: ഐഎസ്എൽ; ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE