മാസ് ലുക്കിൽ വിജയ്; തരംഗം തീർത്ത് ‘ബീസ്‌റ്റ്’ ഫസ്‌റ്റ് ലുക്ക്

By Trainee Reporter, Malabar News
Vijay in BEAST movie
Ajwa Travels

ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബീസ്‌റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ 65ആം ചിത്രമാണ് ‘ബീസ്‌റ്റ്’. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. തോക്കും പിടിച്ച് നിൽക്കുന്ന വിജയ്‌യുടെ മാസ് ചിത്രമാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലുള്ളത്.

സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ദളപതി 65 എന്നായിരുന്നു ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് അണിയറ വർത്തമാനം. ആക്ഷൻ ത്രില്ലറായായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗൽഭനായ ഒരാളുടെ വേഷമാകും വിജയ് കൈകാര്യം ചെയ്യുകയെന്നും സൂചനയുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണെന്നും റിപ്പോർട്ടുകളുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മാസ്‌റ്ററിലാണ് വിജയ് ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. മാളവിക മോഹൻ നായികയായി എത്തിയ ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്‌തത്‌ വിജയ് സേതുപതിയാണ്.

Read also: യോഗ മുടക്കരുത്; മനസും ശരീരവും ആരോഗ്യത്തോടെ പരിപാലിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE