യോഗ മുടക്കരുത്; മനസും ശരീരവും ആരോഗ്യത്തോടെ പരിപാലിക്കാം

By Desk Reporter, Malabar News
Do not stop yoga; Keep your mind and body healthy
Ajwa Travels

ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനം. കോവിഡ് ഭീതിയിൽ കഴിയുന്ന ഇക്കാലത്ത് മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗാഭ്യാസം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉത്തമമാണ്.

കൂടുതലും വീട്ടിൽ തന്നെ ഒതുങ്ങി കഴിയേണ്ട ഈ സമയത്ത് യോഗയുടെ അടിസ്‌ഥാന പാഠങ്ങൾ കുടുംബമായി അഭ്യസിക്കാം. ഏത് സാഹചര്യത്തിലും യോഗ മുടക്കരുതെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു.

രാവിലെ ഭക്ഷണത്തിന് മുൻപ് യോഗ അഭ്യസിക്കുന്നതാണ് ഉത്തമം. ഭക്ഷണ ശേഷമാണെങ്കിൽ അതു ദഹിക്കാനുള്ള സമയദൈർഘ്യം (2-4 മണിക്കൂർ) കഴിഞ്ഞാവണം പരിശീലനം. തുടക്കക്കാർ 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലിച്ചാൽ മതിയാവും. മുടങ്ങാതെ എല്ലാ ദിവസവും ചെയ്‌താൽ മാത്രമേ ​ഗുണം ലഭിക്കുകയുള്ളൂ.

Do not stop yoga; Keep your mind and body healthy

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ;

  • യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയത്തിന് വലിയ പ്രധാന്യമുണ്ട്. രാവിലെയാണ് ​യോഗ പരിശീലിക്കാൻ​ ​ഉചിതമായ​ ​സ​മ​യം.​
  • സമയനിഷ്‌ഠ പാലിക്കുക. രാവിലെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയമാണ് നല്ലത്. എല്ലാ ദിവസവും ഒരേ സമയത്ത് യോഗ ചെയ്യുക.
  • യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.
  • ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്‌ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.
  • വെ​റും​ ​വ​യ​റ്റി​ൽ​ ​യോ​ഗ​ ​ചെയ്യുന്നതാണ് ​ന​ല്ല​ത്.​ ഭക്ഷണം​ ​കഴിച്ച​ ​ഉ​ട​നെ​ ​യോ​ഗ​ ​ചെയ്യാൻ ​പാ​ടു​ള്ള​ത​ല്ല.​ ​യോഗ ചെയ്യുന്നതിനായി​ ​പ്ര​ധാ​ന​ ​ഭക്ഷണം​ ​ക​ഴി​ഞ്ഞ് ​കുറഞ്ഞത് 3​ ​മണിക്കൂറെങ്കിലും ആവശ്യമാണ്.​ ​ലഘു ഭക്ഷണത്തിന്​ ​ശേഷമാണ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​ഒരുങ്ങുന്നതെങ്കിൽ​, ​കഴിച്ചതിനു ശേഷം​ ​ഒ​ന്ന​ര​ ​മണിക്കൂറെങ്കിലും ​ ​ഇ​ട​വേ​ള​ ​അനിവാര്യമാണ്.​ ​
  • യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
  • സന്ധികൾക്കുള്ള ചെറുവ്യായാമം ചെയ്‌തു തുടങ്ങണം. തുടക്കക്കാർ ആദ്യം കുറച്ച് ആസനം വീതമാക്കി ചെയ്‌തു തുടങ്ങി പിന്നീട് കൂടുതൽ ആസനങ്ങളിലേക്ക് പോകണം.
  • യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ. യോ​ഗ​ ​ചെ​യ്യു​മ്പോ​ൾ​ ​അയഞ്ഞ​ ​വസ്‌ത്ര​ങ്ങ​ൾ​ ​ധരിക്കാൻ ശ്രദ്ധിക്കുക.​ ​തറയിലെപ്പോഴും​ ​യോ​ഗ​ ​മാ​റ്റ് ​വി​രി​ച്ച​ ​ശേഷം മാത്രം യോഗ അഭ്യസിക്കുക.
  • ശ്വസനവ്യായാമം രണ്ടെണ്ണമെങ്കിലും ചെയ്യണം. അവസാനിപ്പിക്കുമ്പോൾ ശവാസനം.

Most Read:  നഖങ്ങൾ ഭംഗിയായി സംരക്ഷിക്കാം; മൂന്ന് എളുപ്പ വഴികൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE