നഖങ്ങൾ ഭംഗിയായി സംരക്ഷിക്കാം; മൂന്ന് എളുപ്പ വഴികൾ ഇതാ

By Desk Reporter, Malabar News
Nails can be beautifully protected; Here are three easy ways
Ajwa Travels

മുഖംപോലെ തന്നെ മിനുക്കി സൂക്ഷിക്കേണ്ടവയാണ് നഖങ്ങള്‍. നഖസൗന്ദര്യം മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കുമെന്നതില്‍ ആർക്കും തർക്കമില്ല. അതിനാല്‍തന്നെ വിരലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധചെലുത്തുന്നവരാണ് എല്ലാവരും.

കരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നഖങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇളം പിങ്ക് നിറത്തില്‍ മൃദുവായി കാണപ്പെടുന്നതാണ് ആരോഗ്യമുള്ള നഖം. ഇത് എളുപ്പത്തില്‍ പൊട്ടുകയോ വിള്ളലുണ്ടാവുകയോ ഇല്ല. എന്നാൽ, ത്വക്ക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകാം. നഖങ്ങൾ ഭംഗിയുള്ളതായി സംരക്ഷിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ ഇതാ;

Nails can be beautifully protected; Here are three easy ways

  1. ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി കുറച്ചുസമയം വെക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ ഏറെ നല്ലതാണ്.
  2. ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. നഖങ്ങള്‍ തിളക്കമുള്ളതാകാൻ ഇത് സഹായിക്കും.
  3. നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്‌ത ശേഷം കഴുകി കളയാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ഇത് കൂടാതെ, നഖങ്ങളെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ചുവടെ;

Nails can be beautifully protected; Here are three easy ways

  • നഖം കൃത്യമായി വെട്ടി വൃത്തിയാക്കുക. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നഖം വെട്ടണം. ഇത് നഖങ്ങളുടെ ഷെയ്‌പ് നിലനിര്‍ത്തുന്നതിനൊപ്പം അവ എളുപ്പം പൊട്ടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും.
  • നഖം ബലം കുറഞ്ഞതാണെങ്കില്‍ ദിവസവും നെയില്‍ സ്ട്രങ്തനറോ ഹാര്‍ഡനറോ ഉപയോഗിക്കുക.
  • മാനിക്യുര്‍ ചെയ്യുമ്പോള്‍ ബാഹ്യചര്‍മം എടുത്തുകളയരുത്. അതാണ് നിങ്ങളുട നഖങ്ങളെ സംരക്ഷിക്കുന്നത്. അവയെ എടുത്തുമാറ്റുന്നത് അണുബാധ ക്ഷണിച്ചുവരുത്തലാവും.
  • നഖത്തിനുമേലുണ്ടായ വെള്ള അടയാളങ്ങളും വരകളും കാലക്രമേണ വ്യാപിക്കാറുണ്ട്. അവ സ്‌ഥിരമായി ഉണ്ടാവുന്നുണ്ടെങ്കിൽ ഏതെങ്കിലും ഘടകങ്ങളുടെ അപര്യാപ്‌തതയാവും സൂചിപ്പിക്കുന്നത്. അതിനാല്‍ ഡോക്‌ടറെ കാണേണ്ടത് അത്യാവശ്യമാണ്.
  • നഖങ്ങളെ ഡ്രൈയായി സൂക്ഷിക്കുക. എപ്പോഴും നനയുന്നത് അവയുടെ ബലക്ഷയത്തിന് കാരണമാകും . ഭക്ഷണം പാകം ചെയ്യുമ്പോള്‍ റബ്ബര്‍ ഗ്‌ളൗസുകള്‍ അണിയുക.
  • എല്ലാ സമയത്തും നെയില്‍ പോളിഷ് അണിയാതിരിക്കുക. നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകാനും അതു പൊട്ടാനും ഇത് കാരണമാകും.

Most Read:  കൺകുരു; അറിയാം കാരണങ്ങളും പരിഹാരമാർഗവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE