ഗായകനായി വീണ്ടും വിജയ്; ബീസ്‌റ്റിലെ പുതിയ ഗാനം പുറത്തുവിട്ടു

By Staff Reporter, Malabar News
beast-movie
Ajwa Travels

തമിഴ് സൂപ്പർ താരം വിജയുടെ പുതിയ ചിത്രം ബീസ്‌റ്റിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ജോളി ഒ ജിംഖാന‘ എന്ന പാട്ട് സണ്‍ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയും പൂജ ഹെഗ്‌ഡേയുമാണ് ഗാനത്തില്‍ എത്തിയിരിക്കുന്നത്.

കു കാര്‍ത്തികിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

നേരത്തെ പാട്ടിന് മുന്നോടിയായി വന്ന പ്രമോയും ശ്രദ്ധ നേടിയിരുന്നു. ഗാനചിത്രീകരണ സമയത്ത് നര്‍ത്തകരോട് സംസാരിക്കുന്ന സംവിധായകന്‍ നെല്‍സനാണ് പ്രൊമോയില്‍ ഉണ്ടായിരുന്നത്. അതേസമയം ചിത്രത്തിലേതായി ആദ്യം പുറത്ത് വന്ന ‘അറബിക് കുത്ത്’ തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്‌ചകള്‍ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡാണ് അറബിക് കുത്ത് സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം കൈവരിച്ചത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ബീസ്‌റ്റ് അടുത്തമാസം പ്രദർശനത്തിന് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Read Also: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം; അനുകൂലിച്ച് ഉപരാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE