യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പോലീസ് പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രജ്‌ഞിത്ത് ലക്ഷ്‌മണനാണ് പിടിയിലായത്. പുസ്‌തക വിൽപ്പനക്കായി വീട്ടിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്‌ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സംഭവസമയത്ത് അവിവാഹിതനായ രജ്‌ഞിത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീടുകളിൽ കയറിയിറങ്ങി വിൽപ്പന നടത്തിയിരുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. പെൺകുട്ടിയെ വീടിനുള്ളിൽ വെച്ച് ഇയാൾ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പോലീസിൽ എത്തി പരാതി നൽകിയത്. പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്‌ത്‌‌ വരികയാണ്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും.

Read also: തട്ടികൊണ്ടുപോയ വ്യാപാരിയെ വടകരയിൽ മോചിപ്പിച്ചു; അക്രമികൾ കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE