കൊല്ലത്ത് ഡോക്‌ടർക്ക് എതിരായ അതിക്രമം; 7 പേർക്കെതിരെ കേസ്

By Staff Reporter, Malabar News
attack-against-doctor-in-kollam-7-accused
Ajwa Travels

കൊല്ലം: ശാസ്‌താംകോട്ടയിൽ ഡോക്‌ടർക്ക് എതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഡോ. എം ഗണേഷിനെ മർദിക്കുകയും, ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനാണ് കേസ്.

അതിനിടെ ഡോ. ഗണേഷിനെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്തുവന്നു. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറാണ് ഭീഷണിപ്പെടുത്തിയത്. പരാതി നൽകിയ ഡോക്‌ടറെ നേരിടുമെന്നാണ് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയത്.

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ കയ്യേറ്റം ചെയ്‌തെന്നാണ് മെഡിക്കൽ ഓഫിസർ ഡോ. ഗണേഷ് ഉന്നയിച്ച പരാതി. രോഗിയുടെ മരണം ഉറപ്പാക്കാൻ ഡോക്‌ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരുക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

Read Also: തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE