ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം; രാജ്യവ്യാപകമായി പ്രതിഷേധിച്ച് ഐഎംഎ

By Syndicated , Malabar News
IMA Kerala
Ajwa Travels

തിരുവനന്തപുരം: ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഐഎംഎ പ്രതിനിധികളും കെജിഎംസിടിഎ, കെജിഎംഒ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഡോക്‌ടര്‍മാരുടെ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ചികിൽസ നിർത്തിവച്ചുള്ള സമരപരിപാടികൾ ഉൾപ്പടെ സ്വീകരിക്കുമെന്ന് ഐഎംഎ സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി. മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്‌ഥന്‍ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവത്തിലും പനവൂരില്‍ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ വാക്‌സിന്‍ ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Read also: 6 കോഴ്‌സുകളിൽ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE