സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

By Syndicated , Malabar News
Mullappally-ramachandran_Malabar news
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ ഒരു രാഷ്‌ട്രീയ നാടകമാണ് ശബ്‌ദരേഖയെന്ന് മുല്ലപ്പള്ളി ആരോപിച്ചു

ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള കുറ്റവാളിയായ ഇവര്‍ പുറത്തേക്ക് പോകുമ്പോഴാണ് ശബ്‌ദരേഖ റെക്കോര്‍ഡ് ചെയ്‌തതെങ്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായത്. സ്വപ്‌നയുടെ ഈ ശബ്‌ദരേഖ യാഥാര്‍ഥ്യമാണോ, എവിടെ നിന്നാണ് മാദ്ധ്യമ സുഹൃത്തുക്കള്‍ക്ക് കിട്ടിയതെന്ന് വെളിപ്പെടുത്തണം. കേന്ദ്ര ഏജന്‍സികളെ അസ്‌ഥിരപ്പെടുത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read also: ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE