കനത്ത സുരക്ഷ; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരം

By Team Member, Malabar News
kannur voting
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിൽ മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരമായി നടന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ബൂത്തുകളിൽ ആയിരുന്നു മാവോയിസ്‌റ്റ് ഭീഷണി ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

കർണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ജോസ്ഗിരി സെന്റ് ജോസഫ് യുപി സ്‌കൂളിലെ 3 ബൂത്തുകൾക്കും, കോഴിച്ചാൽ സെന്റ് അഗസ്‌റ്റിൻസ് എൽപി സ്‌കൂളിലെ 4 ബൂത്തുകൾക്കുമാണ് മാവോയിസ്‌റ്റ് ഭീഷണി ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ബിഎസ്എഫിനു പുറമെ കർണാടക, കേരള പോലീസിനേയും നിയോഗിച്ചിരുന്നു.

കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ- കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുപുഴ പുതിയപ്പാലം, പുളിങ്ങോം പാലം എന്നിവിടങ്ങളിലും വാഹന പരിശോധന കർശനമാക്കി. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വോട്ട് ചെയ്യാനെത്തിയ ആളുകളിൽ ഭൂരിഭാഗം പേരും സ്‌ത്രീകൾ ആയിരുന്നു.

Read also : ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE