വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍

By Syndicated , Malabar News
vs-brothers-son-join-congress
Ajwa Travels

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്‌‌ഠന്‍ ഗംഗാധരന്റെ മകനായ ജി പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ആലപ്പുഴ ഡിസിസി പ്രസിഡണ്ടും അമ്പലപ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്‌ഥാനാർഥിയുമായ എം ലിജുവാണ് പീതാംബരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന പീതാംബരന്‍ നോക്കു കൂലിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പാര്‍ട്ടി വിടുകയായിരുന്നു. തുടര്‍ന്ന് സിപിഐയിലും ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ലിജുവിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പീതാംബരന്‍ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.

Read also: രാജ്യസഭാ തിരഞ്ഞെടുപ്പ്; ആദ്യ നിലപാട് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE