ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില പാലം തുറന്ന സംഭവം; 4 പേര്‍ അറസ്‌റ്റില്‍

By Team Member, Malabar News
vytila
Representational image
Ajwa Travels

കൊച്ചി : ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്ന് വാഹനങ്ങള്‍ കടത്തി വിട്ട സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരായ 4 പേരാണ് അറസ്‌റ്റിലായത്. നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവര്‍ക്കെതിരെ അനധികൃതമായി സംഘം ചേര്‍ന്നതിനാണ് മരട് പോലീസ് കേസെടുത്തത്.

സംസ്‌ഥാന സര്‍ക്കാര്‍ ഇതുവരെ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്ത പാലമാണ് ഇന്നലെ രാത്രിയില്‍ ഒരു സംഘം ആളുകള്‍ എത്തി തുറന്നത്. ഇതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഇതുവഴി കടത്തി വിടുകയായിരുന്നു. പാലത്തിന്റെ ഒരു വശത്ത് സ്‌ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തു മാറ്റിയാണ് ലോറി അടക്കമുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തി വിട്ടത്.

വലിയ വാഹനങ്ങള്‍ ഉള്‍പ്പടെ കയറിയതിനാല്‍ പാലത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. തുടര്‍ന്ന് പോലീസെത്തി വാഹനങ്ങള്‍ പിറകോട്ടിറക്കി പാലം വീണ്ടും അടക്കുകയായിരുന്നു. ശനിയാഴ്‌ച പാലത്തിന്റെ ഉല്‍ഘാടനം നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. കൂടാതെ മേല്‍പ്പാലം തുറന്നു കൊടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ആരോപിച്ച് വി ഫോര്‍ കൊച്ചി സമരം ചെയ്‌തിരുന്നു.

Read also : കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE