വാളയാർ കേസ്; സമരം രണ്ടാം ദിവസത്തിലേക്ക്, ചെന്നിത്തല ഇന്ന് സമരപ്പന്തലിൽ എത്തും

By Desk Reporter, Malabar News
Walayar-case_2020-Oct-26
Representational Image
Ajwa Travels

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമര പന്തലിലെത്തും. മദ്യദുരന്തമുണ്ടായ വാളയാറിലെ ചെല്ലങ്കാവ് ആദിവാസി കോളനിയിലും ചെന്നിത്തല സന്ദർശനം നടത്തും.

നിരവധി സന്നദ്ധ സംഘടനകൾ വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്. കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് കുട്ടികളുടെ മാതാവ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. കുട്ടികൾ കളിച്ചു വളർന്ന അതേ വീട്ടുമുറ്റത്താണ് മാതാവ് സമരം നടത്തുന്നത്. 2019 ഒക്‌ടോബർ 25നാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി വന്നത്.

Related News:  വാളയാര്‍ കേസ്; അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി ബാലന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE