ഡയാലിസിസ് യൂണിറ്റിനായി രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ തിരിച്ചയച്ചു

വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ച 35 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് തിരിച്ചയച്ചത്

By Web Desk, Malabar News
rahul gandhi
Ajwa Travels

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്‌ഥല സൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫിസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനായി എത്തിച്ച ഉപകരണങ്ങളാണ് തിരിച്ചയച്ചത്.

ഒരു ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ആണ് തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു. ഉപകരണങ്ങള്‍ കൂടിയാലോചനയില്ലാതെ മടക്കി അയച്ചതില്‍ ബ്ളോക്ക് പഞ്ചായത്തും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.

Read Also: നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE