ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്

By News Desk, Malabar News
idukki dam shutter open
Ajwa Travels

ഇടുക്കി: ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. റൂൾ കർവ് പ്രകാരം ബ്‌ളൂ അലർട് 2391.31 അടിയും റെഡ് അലർട് ലെവൽ 2397.31 അടിയുമാണ്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട് പുറപ്പെടുവിച്ചത്. മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

വൃഷ്‌ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് കൂടി 135 അടിയിലെത്തി. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 136 ആയി ഉയർന്നാൽ മുല്ലപ്പെരിയാറിൽ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നൽകും. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമൊഴുക്കേണ്ടി വന്നാൽ അത് നേരിട്ട് എത്തുന്നത് ഇടുക്കിയിലേക്കാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയ്‌ക്ക് ശമനമായി. ഇന്നലെ രാത്രി ശക്‌തമായ മഴ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ടുദിവസവും വൈകുന്നേരം മുതൽ പുലർച്ചെ വരെ ശക്‌തമായ മഴയാണ് വൃഷ്‌ടിപ്രദേശത്തും ഡാമിന്റെ പരിസരത്തും ഉണ്ടായത്. ഇന്ന് കൂടി മഴ കുറയുകയാണെങ്കിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Also Read: ‘മഴ മുന്നറിയിപ്പുകൾ വൈകിയിട്ടില്ല’; ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE