മുല്ലപ്പെരിയാർ; നീരൊഴുക്ക് ശക്‌തമായി തുടരുന്നു, ജലനിരപ്പ് 140.35 അടി

By Team Member, Malabar News
Mullaperiyar case
Ajwa Travels

ഇടുക്കി: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 140.35 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഡാമിൽ സംഭരിക്കാൻ അനുവദനീയമായ ജലനിരപ്പ് 141 അടിയാണ്. 141 അടിയിൽ എത്തുന്നതിന് മുൻപ് തന്നെ ഡാമിൽ നിന്നും തമിഴ്‌നാട് ജലം തുറന്നുവിടാനാണ് സാധ്യത.

അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്‌ചാത്തലത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്‌പിൽവേ ഷട്ടറുകൾ തുറക്കാം എന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ജില്ലയിൽ നിലവിൽ മഴ കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായി തന്നെ തുടരുകയാണ്. കൂടാതെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്.

ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ ഇന്നലെ തുറന്നിരുന്നു. എന്നാൽ ഇപ്പോഴും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ രണ്ട് ഷട്ടറുകൾ കൂടി തുറക്കേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്‌തമാക്കുന്നത്‌.

Read also: കോവിഡ് വ്യാപിക്കുന്നു; വാക്‌സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE