വയനാട് ഡിസിസി പ്രസിഡണ്ട് ഇന്ന് ചുമതലയേൽക്കും

By Desk Reporter, Malabar News
Congress' nationwide silence agitation today
Ajwa Travels

വയനാട്: പുതിയ ഡിസിസി അധ്യക്ഷനായി എൻഡി അപ്പച്ചൻ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്യും. നിലവിലെ ഡിഡിസി പ്രസിഡണ്ട് ഐസി ബാലകൃഷ്‌ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനാകുന്നത്.

ഇന്നലെ അഞ്ച് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാർ ചുമതല ഏറ്റെടുത്തിരുന്നു. തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ഇന്നലെ സ്‌ഥാനാരോഹണം നടന്നത്.

ആറ് മാസത്തിനുള്ളിൽ പാർടി അടിമുടി പൊളിച്ചെഴുതുമെന്നും കോൺഗ്രസിന്റെ പ്രതിച്ഛായ ഇനിയും തല്ലിത്തകർക്കാൻ വയ്യെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓരോ ജില്ലയിലും 2500 വീതം കേഡർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. തുടർന്ന് ബൂത്തുകളുടെ ചുമതല ഇവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Most Read:  പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE