മാനന്തവാടി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്‌ടർ പി സുരേഷ് അറിയിച്ചു. ദുരന്ത സ്‌ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടുപോകും. 38 ആംബുലൻസുകളിലായാണ് ഇവ കൊണ്ടുപോവുകയെന്നും കളക്‌ടർ അറിയിച്ചു.
മൃതദേഹങ്ങൾ മേപ്പടിയിൽ എത്തിച്ച ശേഷം ബന്ധുക്കൾക്ക് തിരിച്ചറിയാൻ സൗകര്യമൊരുക്കും. ആരും നിലമ്പൂരിലേക്ക് വരേണ്ടതില്ലെന്നും ഡെപ്യൂട്ടി കളക്‌ടർ അറിയിച്ചിട്ടുണ്ട്. നിലമ്പൂരിലെ മൃതദേഹങ്ങളിൽ ഇതുവരെ രണ്ടുപേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പോസ്‌റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടുപോവുക. തുടർന്ന് മേപ്പാടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തിരിച്ചറിയുന്നതിനായി വെക്കും.
Most Read| ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ