വയനാട് ചുരം റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

By Syndicated , Malabar News
churam
Rep. Image
Ajwa Travels

വയനാട്: ജില്ലയിൽ താമരശ്ശേരി ചുരം റോഡിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും റോ വളരെ കുറവുള്ള സ്‌ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമാണവും 12 കിലോ മീറ്റർ ദൂരത്തിൽ ടാറിംഗുമാണ് ചുരം നവീകരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. മാർച്ച് മാസം അവസാനത്തോട് കൂടി നിർമാണം പൂർത്തിയാക്കാനാണ് കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം.

ഇന്ന് മുതൽ വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം.

രാവിലെ അഞ്ച് മണി മുതൽ രാത്രി 10 വരെ എല്ലാ ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തുകയും പകരം ഈ സമയത്ത് യാത്രക്കാർക്കായി കെഎസ്ആർടിസി മിനി സർവീസ് ഏർപ്പെടുത്തും. തിരക്ക് കുറവുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിലും തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും ബസുകൾ സർവീസ് നടത്തും.

Read also: പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE