വാട്സ്ആപ്പിലെ അഡ്വാൻസ്ഡ് സെര്‍ച്ച് ഫീച്ചറുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെ ഉണ്ടായിരുന്ന കിടിലന്‍ സെര്‍ച്ച് ഫീച്ചറുകള്‍ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുക. ഒരു പ്രത്യേക ചാറ്റ് തിരയുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന രീതിയിലാണ് പുതിയ സെര്‍ച്ച് ഓപ്ഷന് തയാറാക്കിയിരിക്കുന്നത്.
നേരത്തെ കോണ്ടാക്റ്റുകളും ചാറ്റുകളും മാത്രമായിരുന്നു വാട്സ്ആപ്പ് സെര്‍ച്ചിലൂടെ ലഭ്യമാകുക. എന്നാല്‍ പുതിയ ഫീച്ചറിലൂടെ ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍, ഓഡിയോ, GIF പോലെയുള്ള മെസേജുകളും എളുപ്പം തിരഞ്ഞു കണ്ടെത്താന്‍ സാധിക്കും. ആരെങ്കിലും പങ്കുവെച്ച വെബ്സൈറ്റ് ലിങ്കുകള്‍ വരെ സെര്‍ച്ചില്‍ ഇനി തിരയാം. അഡ്വാൻസ്ഡ് സെര്‍ച്ച് ഓപ്ഷന്റെ ഭാഗമായി പുതിയ ഫില്‍ട്ടറുകളും സെര്‍ച്ച് ബാറിന്റെ തൊട്ടുതാഴെയായി തന്നെ വാട്സ്ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.
Read also: യു.എസ്. തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണവുമായി ട്വിറ്റര്‍