എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ

By Web Desk, Malabar News
crime
Representational Image
Ajwa Travels

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് പറവൂർ സ്വദേശി രാജേഷ് ഒളിവിലാണ്. രാജേഷിന്റെ ഭാര്യ സുമയ്‌ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സിസി ടിവി ദൃശ്യം ലഭിച്ചിട്ടും പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. യുവതിയുടെ കുടുംബം വനിത കമ്മീഷനിൽ പരാതി നൽകി.

നേരത്തെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയപ്പോള്‍ കോടതി, പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടതാണെന്ന് യുവതി പറഞ്ഞു. ഈ ഓർഡർ പോസ്‌റ്റൽ വഴി ലഭിച്ചപ്പോൾ ആയിരുന്നു ഭർത്താവിന്റെ ക്രൂരമായ പ്രതികരണം. സുമയെ ആദ്യം ചുറ്റിക കൊണ്ട് അടിക്കുകയും പിന്നീട് താഴെ ഇട്ട് ചവിട്ടുകയും ചെയ്‌തു. സ്‍ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് യുവതി പറയുന്നു. ചേച്ചിയുടെ ഭര്‍ത്താവുമായി ബന്ധപ്പെടുത്തി മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും യുവതി പറഞ്ഞു.

രാജേഷിന്റെയും സുമയുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു വര്‍ഷമായി. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സുമയുടെ വീട്ടിലെ സ്വത്തുക്കള്‍ എഴുതി വാങ്ങണമെന്ന് ആവശ്യപ്പട്ട് രാജേഷ് നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു എന്നും യുവതി പറയുന്നു.

Read Also: മോഡലുകളുടെ മരണം; എക്‌സൈസ്‌ റിപ്പോർട് ഇന്ന് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE