മോഡലുകളുടെ മരണം; എക്‌സൈസ്‌ റിപ്പോർട് ഇന്ന് നൽകും

By Web Desk, Malabar News
Foreign liquor-seized-malappuram
Representational Image

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ്‌ മേധാവി എക്‌സൈസ്‌ കമ്മീഷണർക്ക് റിപ്പോർട് നൽകും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ് നടപടി.

അധിക സമയം ഹോട്ടലിൽ മദ്യം വിളമ്പിയെന്ന് ഒക്‌ടോബർ 31ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒക്‌ടോബർ 23ന് സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയതിന് ഹോട്ടലിന് എതിരെ കേസെടുത്തിരുന്നു. ലഹരി പാർട്ടി നടന്നോ എന്നറിയാൻ ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടി.

അതേസമയം മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇതിനിടെ കൊച്ചി കായലിൽ നിന്ന് മൽസ്യ തൊഴിലാളികൾക്ക് ഒരു ഹാർഡ് ഡിസ്‌ക് ലഭിച്ചു. ഉപയോഗശൂന്യമായ വസ്‌തുവെന്ന് കരുതി കായലിൽ തിരികെ ഉപേക്ഷിച്ചുവെന്ന് ഇവർ പോലീസിനെ അറിയിച്ചു. ഇതേതുടർന്ന് മൽസ്യബന്ധന വല ഉപയോഗിച്ച് കായലിൽ പരിശോധന നടത്താൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

Also Read: നവവധുവിന്റെ ആത്‍മഹത്യ; കോൺഗ്രസ് സമരം തുടരുന്നു, സ്‌ഥലത്തെത്തി മോഫിയയുടെ മാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE