പത്തനംതിട്ടയിൽ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി; ഭാര്യ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ അട്ടത്തോട്ടിൽ ഭർത്താവിനെ ഭാര്യ തലക്കടിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്‌നാകരൻ(57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പിവടികൊണ്ടു തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്‌ക്കലിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. അതേസമയം, ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നും പോലീസ് വ്യക്‌തമാക്കി.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE