കാട്ടാന ആക്രമണത്തിൽ കാറും ഓട്ടോയും തകർന്നു

By Trainee Reporter, Malabar News
Representational Image
Ajwa Travels

അഗളി: അട്ടപ്പാടി ഷോളയൂരിൽ കെജിപി എസ്‌റ്റേറ്റിന് സമീപം കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. തണ്ടത്തിൽ വിജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്‌ച പുലർച്ചെ 5.30ഓടെയാണ് ആന തകർത്തത്. സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ആന തകർത്തു. കാവുമേട്ടിൽ ഉണ്ണിയുടെ ഓട്ടോറിക്ഷയാണ് ആന തകർത്തത്.

ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളുടെ കാലമായതിനാൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും പരിസരത്തെ വീടുകൾക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടാകാറുണ്ട്. വനമേഖലയോട് ചേർന്ന സുരക്ഷാവേലി സംവിധാനം കാര്യക്ഷമമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Read also: ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE