ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും

By News Desk, Malabar News
MalabarNews_covid delta plus
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ളസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ളസ് വകഭേദം റിപ്പോര്‍ട് ചെയ്‌തിട്ടുള്ളത്.

പാലക്കാട് ജില്ലയിലെ പറളി, പിരായരി പഞ്ചായത്തുകളിലെ 50 വയസിൽ താഴെയുള്ള രണ്ട് സ്‍ത്രീകളിലാണ് ഡെൽറ്റ പ്ളസ് കണ്ടെത്തിയത്. ഇരുവർക്കും രോഗം ഭേദമായി. പറളിയിൽ റിപ്പോർട് ചെയ്‌ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിരായരിയിൽ റിപ്പോർട് ചെയ്‌ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നു.

ഇവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ടെസ്‌റ്റ് നടത്തിയതാണ്. വൈറസിന് വ്യാപനം കൂടുതലായതിനാൽ കരുതൽ വേണം. പരിശോധനകൾ കൂട്ടുമെന്നും രണ്ടിടത്തും ജാഗ്രത ശക്‌തമാക്കുമെന്നും ഡിഎംഒ ഡോ. റീത്ത പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ അറിയിച്ചു.

പത്തനംതിട്ടയിൽ  കടപ്ര പഞ്ചായത്തിലെ 14ആം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ളസ് കണ്ടെത്തിയത്. മെയ് മാസം 24നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ ഡെൽറ്റ വ​കഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതക മാറ്റമാണ്​ ഡെൽറ്റ പ്ളസ്​. ശരീരത്തിന്റെ പ്രതി​രോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ്​ ഡെൽറ്റ പ്ളസ്​ വകഭേദം. ഡെൽറ്റ വകഭേദം ബാധിച്ച ഒരാളിൽ നിന്ന് സാധാരണ നിലയിൽ 3 പേർക്കാണ് രോഗം പകരാൻ സാധ്യത. എന്നാൽ ഡെൽറ്റ പ്‌ളസ് ബാധിതനായ ഒരാളിൽ നിന്നും 5 മുതൽ 10 പേരിലേക്ക് വരെ രോഗവ്യാപനം ഉണ്ടാകാം.

National News: മൂന്നാം മുന്നണിയെന്ന ആശയം കാലഹരണപ്പെട്ടത്; പ്രശാന്ത് കിഷോർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE