വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന തകർത്തു

By Trainee Reporter, Malabar News
MalabarNews_elephant
Ajwa Travels

ബത്തേരി: നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കാട്ടാന തകർത്തു. കുന്നത്തുശ്ശേരി വിനോദിന്റെ വീട്ടിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ 5.30ഓടെയാണ് സംഭവം.

വിനോദിന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന വീടിനോട് ചേർന്ന ഷെഡും അതിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറും തകർക്കുകയായിരുന്നു. ശബ്‌ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ വിനോദിന് നേരെയും കാട്ടാന പാഞ്ഞടുത്തു. തലനാരിഴക്കാണ് ആനയുടെ മുന്നിൽ നിന്ന് വിനോദ് രക്ഷപ്പെട്ടത്. പിന്നീട് വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് കാട്ടാന സമീപത്തെ കാടിനുള്ളിലേക്ക് പിൻവാങ്ങി. ഷെഡിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയേയും കാട്ടാന ആക്രമിച്ചതായി വിനോദ് പറഞ്ഞു.

Read also: ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE