ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By Desk Reporter, Malabar News
Abdul-Nazer-Mahdani
Ajwa Travels

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്‌ദുൽ നാസർ മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന വ്യവസ്‌ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്ക്. ബംഗളൂരുവിലെ വിചാരണ കോടതിയിൽ ജഡ്‌ജിയും ഇല്ല എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ അവസ്‌ഥയും ബെംഗളൂരുവിൽ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയിൽ പരാമർശിക്കുന്നുണ്ട്. 2014 ജൂലൈയിലാണ് സുപ്രീം കോടതി മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Also Read:  ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE