മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

By News Desk, Malabar News
Aman was killed in a wild elephant attack in Wayanad
Representational Image
Ajwa Travels

കോഴിക്കോട്: മുത്തപ്പന്‍പുഴയില്‍ വനത്തിനകത്ത് കാട്ടാന കിണറ്റില്‍ വീണ നിലയില്‍. മൂന്നു ദിവസം മുന്‍പ് ആന കിണറ്റില്‍ വീണതാണെന്നാണ്  നിഗമനം. രക്ഷാ പ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു.

ഇന്ന് പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ വിവരം ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെ അറിയിച്ചത്. ആനക്കാംപൊയിലെ തൊണ്ണൂറ് എന്ന സ്‌ഥലത്താണ് സംഭവം. വനത്തിനുള്ളിലെ സ്‌ഥലമായതിനാല്‍ ഇവിടേക്ക് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയോ ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയോ വാഹനങ്ങള്‍ എത്തിക്കാനാകില്ല. അതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നത് വൈകുമെന്നാണ് വിവരം.

Malabar News: എംഡിഎംഎയും കഞ്ചാവും പിടികൂടി; തൃശൂരില്‍ യുവാവും യുവതിയും അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE