തൃശൂരിലെ റബ്ബർ എസ്‌റ്റേറ്റിൽ കാട്ടാനക്കൂട്ടം; കാടുകയറ്റാൻ ശ്രമങ്ങളുമായി വനംവകുപ്പ്

By Team Member, Malabar News
Wild Elephants On The Rubber Estate In Thrissur
Ajwa Travels

തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിലുള്ള റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. നാൽപ്പതിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്. ഇന്ന് പുലർച്ചെയോടെയാണ് കാട്ടാനകൾ റബ്ബർ എസ്‌റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.

പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ ക്യാംപ് ചെയ്‌താണ്‌ കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നത്. പുലർച്ചെയോടെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.

സാധാരണയായി പത്തും പതിനഞ്ചും കാട്ടാനകൾ അടങ്ങുന്ന കൂട്ടം പ്രദേശത്ത് ഇറങ്ങാറുണ്ടെന്നും, എന്നാൽ അവ അധിക സമയം അവിടങ്ങളിൽ തമ്പടിക്കാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. എന്നാൽ നിലവിൽ നാൽപ്പതിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്.

Read also: ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE