പിണറായിയെക്കാള്‍ അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്‍എ ഓഫീസ് സജ്‌ജമെന്നും ഇ ശ്രീധരന്‍

By Staff Reporter, Malabar News
E SREEDHARAN
ഇ ശ്രീധരന്‍
Ajwa Travels

പാലക്കാട്: പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിണറായി വിജയനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാവുമെന്നും മറ്റ് ഏതു സംസ്‌ഥാനത്തെയും മുഖ്യമന്ത്രിയേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കുമെന്നും അവകാശപ്പെട്ടു.

നിലവിൽ ഒരു സീറ്റുള്ള ബിജെപി 35 സീറ്റില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. 35 സീറ്റ് കിട്ടിയാല്‍ ബിജെപി ആയിരിക്കും കിംഗ് മേക്കറെന്നും ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവര്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ വ്യക്‌തമാക്കി.

ജയിച്ചു കഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം ചെയ്‌തു കഴിഞ്ഞതായും ശ്രീധരൻ അറിയിച്ചു. ‘എംഎല്‍എ ഓഫീസ് എടുത്തു. അതിനൊപ്പം ഗസ്‌റ്റ് ഹൗസുമുണ്ട്. പാലക്കാട്ട് ഞാന്‍ അധികകാലം ജീവിച്ചിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നെപ്പറ്റി ആറു പുസ്‌തകങ്ങളുണ്ട്. പലരും അവയിൽ പലതും വായിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കു കൂടി എന്നെപ്പറ്റി അറിയാം. വലിയ ആവേശവും വലിയ ആദരവും ഒക്കെയായിരുന്നു അവര്‍ക്ക്,’ ഇ ശ്രീധരൻ പറഞ്ഞു. മാത്രവുമല്ല വ്യക്‌തിപ്രഭാവം കൊണ്ടാണ് തനിക്ക് വോട്ടു ലഭിക്കുകയെന്നും ശ്രീധരന്‍ കൂട്ടിച്ചേർത്തു.

Read Also: സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി കേന്ദ്രം പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE