ഇരിക്കൂറിലേക്കില്ല; മാറ്റം മലബാറിലെ നേതാക്കൾക്ക് അവസരം നൽകാൻ; കെസി ജോസഫ്

By Syndicated , Malabar News
kc joseph
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ഇരിക്കൂറിൽ മൽസരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മൽസരിക്കും. ഇരിക്കൂറില്‍ നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസരം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു. 39 വര്‍ഷമായി ഇരിക്കൂറിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് കെസി ജോസഫ്.

നിലവില്‍ സംസ്‌ഥാനത്തെ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര വന്‍വിജയമായിരുന്നു. സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കമുണ്ട്. കോട്ടയം ജില്ലയില്‍ എട്ടു സീറ്റിലെങ്കിലും വിജയിക്കും. അതിനായി മികച്ച സ്‌ഥാനാര്‍ഥികളെ നിര്‍ത്തണം. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കെസി ജോസഫ് പറഞ്ഞു.

Read also: തിരഞ്ഞെടുപ്പ് ചെലവ്; ജില്ലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE