ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്

By Staff Reporter, Malabar News
MALABRNEWS-WINTER
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഒക്‌ടോബർ മാസത്തിന് സാക്ഷ്യം വഹിച്ച് ഡെല്‍ഹി. 12.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാത്രി ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

മുന്‍പ് 1994-ലാണ് ഇതിലും താഴ്ന്ന താപനില ഡെല്‍ഹിയില്‍ കാണിച്ചത്. അന്ന് 12.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. അതിന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയുന്നത്.

എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇക്കുറി കോവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ് തലസ്‌ഥാന നഗരി. ശൈത്യകാലവും, ഉല്‍സവ സീസണും ഡെല്‍ഹിയിലെ സ്‌ഥിതി രൂക്ഷമാക്കുമെന്ന് നേരത്തെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

വരും ദിവസങ്ങളില്‍ താപനിലയില്‍ വന്‍ കുറവ് തന്നെ ഉണ്ടകാമെന്നാണ് ഐഎംഡി (ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്) നല്‍കുന്ന മുന്നറിയിപ്പ്. 12 ഡിഗ്രി സെല്‍ഷ്യസിലും താഴേക്ക് പോവുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

നവംബര്‍ ആദ്യ വാരം അവസാനിക്കുന്നതോടെ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിലും താഴേക്ക് പോകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പകല്‍ സമയത്തെ ശരാശരി താപനില മുപ്പത് ഡിഗ്രിയില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് സൂചന. ഡെല്‍ഹിയിലെ അതിശൈത്യം കോവിഡ് വ്യാപനത്തെ ഏത് രീതിയില്‍ ബാധിക്കും എന്നത് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും.

Read Also: വാങ്ങിക്കാന്‍ ആരുമെത്തിയില്ല; എയര്‍ ഇന്ത്യ വില്‍പ്പനാ മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE