വാങ്ങിക്കാന്‍ ആരുമെത്തിയില്ല; എയര്‍ ഇന്ത്യ വില്‍പ്പനാ മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

By News Desk, Malabar News
MALABARNEWS-Air-India
Representational Image
Ajwa Travels

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍. ജനുവരി 27– ന് വില്‍പ്പനക്കായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് നടപടി.

പുതുക്കിയ മാനദണ്ഡ പ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കല്‍ പദ്ധതി സമര്‍പ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക. ഇതനുസരിച്ച് ഡിസംബര്‍ 15 വരെ ബിഡ് സമര്‍പ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Also Read: രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിന് താഴെയെത്തി

ബിഡ് സമര്‍പ്പിച്ചവരില്‍ നിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബര്‍ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്‌ചയിച്ച രീതിയില്‍ കമ്പനിയുടെ കടബാധ്യതയില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്‌തി കൈകാര്യ വകുപ്പ് (ദീപം) വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE