രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിന് താഴെയെത്തി

By News Desk, Malabar News
Malabarnews_bystander for covid patients
Representational image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആക്‌ടീവ്‌ കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്.

Also Read: യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു

ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 80,88,851 ആയി. ഇന്നലെ 563 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,21,090 ആയി. ഇതുവരെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 73,73,375ല്‍ എത്തി. 57,386 പേരാണ് വൈറസ് മുക്‌തരായി ഇന്നലെ ഡിസ്ചാര്‍ജ് നേടിയത്. ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചത് 11,64,648 സാംപിളുകളാണ്. ഇതുവരെയുള്ള പരിശോധന 10,77,28,088 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE