യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു

By News Desk, Malabar News
Malabarnews_covid virus in kerala
Representational image
Ajwa Travels

ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്‌പെയിനില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസിനെ ഇപ്പോള്‍ പല രാജ്യങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സ്‌ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80ശതമാനം പേരിലും ജനിതക മാറ്റം സംഭവിച്ച വൈറസാണ്.

സ്‌പെയിനില്‍ പോയി വരുന്നവരില്‍ നിന്നാണ് വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നും ശാസ്‌ത്രഞ്ജരുടെ സംഘത്തിന്റെ ഗവേഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യുറോപ്പിലെ കോവിഡിന്റെ രണ്ടാം വരവ് വിമാനത്താവളം അടക്കമുള്ള ഗതാഗത കേന്ദ്രങ്ങളിലെ പരിശോധന ശക്‌തമാക്കിയിരുന്നു എങ്കില്‍ നിയന്ത്രിക്കാമായിരുന്നു. വൈറസ് നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികള്‍ പര്യാപ്‌തമല്ലെന്നാണ് നിലവിലെ സ്‌ഥിതി തെളിയിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബാസല്‍ സര്‍വകലാശാലയിലെ എമ്മ ഹോഡ്‌ക്രോഫ്റ്റ് പറഞ്ഞു.

National News: സൈനികര്‍ക്ക് ഇനി സ്വന്തമായി സുരക്ഷിത മെസേജിങ് ആപ്പ്

ജൂണിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ സ്‌പെയിനിലെ കര്‍ഷകരില്‍ കണ്ടെത്തിയത്. പുതിയ രോഗികളില്‍ സ്പെയിനില്‍ 80ശതമാനവും അയര്‍ലന്‍ഡില്‍ 60ഉം സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ 40ശതമാനവും ജനിതക മാറ്റം സംഭവിച്ച വൈറസിലൂടെയാണ്. യുറോപ്പില്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുകയും മറ്റ് പല രാജ്യങ്ങളും ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണത്തിലേക്കും നീങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE