ഡിഎംകെയുടെ വിജയം; നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി

By Syndicated , Malabar News
woman-cuts-off-her-tongue

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തന്റെ പാർട്ടിക്കു വേണ്ടി നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി. 32കാരിയായ യുവതിയാണ് പാർട്ടിയുടെ വിജയത്തിൽ സ്വന്തം നാവ് മുറിച്ച് രാമനാഥപുരം ജില്ലയിലെ മുതലമ്മൻ ക്ഷേത്രത്തിൽ സമർപ്പിച്ചത്.

ഡിഎംകെയുടെ വിജയം ഉറപ്പായതോടെ ക്ഷേത്രത്തിലേക്ക് എത്തിയ യുവതിക്ക് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അകത്തേക്ക് കയറാനായില്ല. തുടർന്ന് ക്ഷേത്ര കവാടത്തിൽ വെച്ച് നാവ് മുറിച്ചു. ഇതോടെ തളർന്നുവീണ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പത്ത്​ വർഷത്തെ ഇടവേളക്ക്​ ശേഷം ഡിഎംകെ വീണ്ടും തമിഴകത്ത്​ ചെ​ങ്കോലേന്തിയതിന് പിന്നാലെയാണ് യുവതിയുടെ നടപടി.

Read also: പിതൃതുല്യനെയാണ് നഷ്‌ടപ്പെട്ടത്; ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ ജോസ് കെ മാണി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE