മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ ബന്ധുക്കൾ

By Staff Reporter, Malabar News
death
Representational Image
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. ഫൗസിയ പെൺകുഞ്ഞിന് ജൻമം നൽകി.

പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാണ് ഫൗസിയ മരിക്കാൻ കാരണമായതെന്ന് ഡോക്‌ടർമാർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ പ്രസവസമയങ്ങളിൽ മുൻകരുതലുകൾ ഇല്ലാതെ ഡോക്‌ടർമാർ ഇടപഴകുന്നതു കൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഡോക്‌ടർമാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞ ബന്ധുക്കൾ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വ്യക്‌തമാക്കി.

Malabar News: കണ്ണൂരില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE