കാട്ടാന ആക്രമണം; ഇടുക്കിയിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

By Team Member, Malabar News
Woman Killed By Elephant
Ajwa Travels

ഇടുക്കി : കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. കോരംപാറ സ്വദേശിനിയായ വിമല ചിരജ്‌ഞീവിയാണ്‌ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കാട്ടാന ആക്രമിക്കാൻ അടുത്തെത്തിയതോടെ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു.

തലക്കുളം എസ്‌റ്റേറ്റ് പരിസരത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാനശല്യം രൂക്ഷമായിരുന്നു. മറ്റ് തൊഴിലാളികൾക്കൊപ്പം ഏലം തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു വിമല. മഞ്ഞുവീഴ്‌ച ഉണ്ടായിരുന്നതിനാൽ കാട്ടാന വരുന്നത് കാണാൻ കഴിഞ്ഞില്ലെന്ന് തൊഴിലാളികൾ വ്യക്‌തമാക്കി. അടുത്തെത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും വിമല ആനയുടെ പിടിയിൽ അകപ്പെടുകയായിരുന്നു.

Read also : കാട്ടാനയുടെ ആക്രമണം; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE