കോവിഡിൽ അമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്‌ദാനം ചെയ്‌ത്‌ യുവതി

By Desk Reporter, Malabar News
Ajwa Travels

ഗുവാഹത്തി: കോവിഡ് ബാധിച്ച് മരണപ്പെടുകയോ ചികിൽസയിൽ ഇരിക്കുകയോ ചെയ്യുന്ന അമ്മമാരുടെ നവജാത ശിശുക്കൾക്ക് മുലപ്പാൽ വാഗ്‌ദാനം ചെയ്‌ത്‌ യുവതി. മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന അസം സ്വദേശിനി രോണിത കൃഷ്‌ണ ശര്‍മയാണ് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയാണ് രോണിത.

കോവിഡ് ബാധിച്ച് അമ്മമാര്‍ മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലേഷനില്‍ ആവുകയോ ചെയ്‌ത കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനാണ് രോണിത മുന്നോട്ടുവന്നത്. ഗുവാഹത്തിയിലും പരിസര പ്രദേശങ്ങളിലും ഉള്ള നവജാത ശിശുക്കള്‍ക്ക് വേണ്ടിയാണ് രോണിത ഈയൊരു തീരുമാനത്തില്‍ എത്തിയത്. “ഈ കോവിഡ് സമയത്ത് എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ഇതുമാത്രമാണ്,”- രോണിത തന്റെ ട്വീറ്റില്‍ കുറിച്ചു.

മാര്‍ച്ച്‌ 10ന് കുഞ്ഞ് ജനിച്ച ശേഷമാണ് രോണിത മുംബൈയില്‍ നിന്ന് അസമിലേക്ക് മടങ്ങിയത്. തന്റെ നാടായ ഗുവാഹത്തിയിലെ മറ്റ് മുലയൂട്ടുന്ന അമ്മമാരോടും തനിക്കൊപ്പം ചേരാന്‍ രോണിത അഭ്യർഥിച്ചിട്ടുണ്ട്.  “ഗുവാഹത്തിയില്‍ ഏതെങ്കിലും നവജാതശിശുവിന് മുലപ്പാല്‍ വേണമെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ സഹായത്തിനുണ്ട്,” – രോണിത ട്വീറ്റിൽ പറഞ്ഞു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും രോണിതയുടെ ഈ തീരുമാനത്തെ പ്രശംസിക്കുന്നത്.

Also Read:  ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE