ഭീകരവാദത്തിന് പിന്തുണ; വനിതാ പോലീസിനെതിരെ യുഎപിഎ; അറസ്‌റ്റ്

By News Desk, Malabar News
jammu-and-kashmir-extreme-vigilance
Ajwa Travels

ശ്രീനഗർ: കശ്‌മീരിൽ വനിതാ സ്‌പെഷ്യൽ പോലീസ് ഓഫീസർ അറസ്‌റ്റിൽ. ഭീകരവാദത്തെ പിന്തുണച്ചു എന്ന് ആരോപിച്ച് ജമ്മു കശ്‌മീർ പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. സുരക്ഷാ സേനയുടെ ജോലി തടസപ്പെടുത്തി എന്ന കുറ്റത്തിന് ഇവർക്കെതിരെ യുഎപിഎ ചുമത്തുകയും കേസെടുത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു. കുൽഗാം ജില്ലയിലെ ഫ്രിസാൽ എന്ന ഗ്രാമത്തിലെ നിവാസിയായ സൈമ അഖ്‌തറിന് എതിരെയാണ് നടപടി.

ഫ്രിസാൽ ഗ്രാമത്തിലെ കരേവ മൊഹല്ലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തെ തുടർന്ന് ബുധനാഴ്‌ച തിരച്ചിലിനെത്തിയ സുരക്ഷാ സേനയെ സൈമ തടസപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്. അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ഫോണിൽ പകർത്തിയ സൈമ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും തീവ്രവാദികൾക്ക് അനുകൂലമായി സംസാരിച്ചുവെന്നും പോലീസ് പറഞ്ഞു.

Also Read: കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE