പാണമ്പ്രയിൽ യുവതികൾക്ക് മർദ്ദനം; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു

By News Desk, Malabar News
Women beaten up-malappuram
Representational Image
Ajwa Travels

മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിലെ പ്രതി കസ്‌റ്റഡിയിൽ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നും ഓടിച്ചിരുന്ന കാർ പിടിച്ചെടുത്തുവെന്നും തേഞ്ഞിപ്പാലം പോലീസ് അറിയിച്ചു.

തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീർ എന്ന യുവാവാണ് പെൺകുട്ടികളെ മർദ്ദിച്ചത്. പോലീസ് പ്രതിക്കെതിരെ അനുകൂല നിലപാട് എടുത്തെന്നും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതും പ്രതിയെ കസ്‌റ്റഡിയിൽ എടുത്തതും.

പ്രതി ഇബ്രാഹീം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഈ മാസം 16ന് ആണ് മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികൾക്ക് മർദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീറിന്റെ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിനായിരുന്നു മർദ്ദനം.

Most Read: ഏത് കുറ്റകൃത്യത്തിന് വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE