ഏത് കുറ്റകൃത്യത്തിന് വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കും

By Team Member, Malabar News
License And Permit Will Be Cancelled For Any Crime In Kerala
Ajwa Travels

തിരുവനന്തപുരം: ഏത് കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്‌ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ വാഹനീയത്തിന്റെ ഉൽഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്ത് നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമാണ് പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുന്നത്. എന്നാൽ ഇനിമുതൽ വാഹനം ഉപയോഗിച്ചുള്ള മറ്റേത് കുറ്റകൃത്യം കണ്ടെത്തിയാലും വാഹനത്തിന്റെ പെര്‍മിറ്റും കുറ്റം ചെയ്‌ത വ്യക്‌തിയുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കും. കൂടാതെ സംസ്‌ഥാനത്ത് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് പകരം എലഗെന്റ് കാര്‍ഡുകള്‍ മെയ് മാസം മുതല്‍ വിതരണം ചെയ്‌ത്‌ തുടങ്ങുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്‌താവനയുമായി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE