കോവിഡ്; ലോകത്ത് 20.9 കോടിയിലേറെ രോഗബാധിതർ; മരണസംഖ്യയും കുതിക്കുന്നു

By Staff Reporter, Malabar News
world covid-new case
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 9 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 18 കോടിയിലധികം പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 42 ലക്ഷം പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്‌ടമായി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി 61 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.31 ലക്ഷം പേര്‍ മരണപ്പെട്ടു.

ഇന്ത്യയില്‍ ഇതുവരെ 3 കോടിയിലേറെ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. 3.09 കോടി പേര്‍ രോഗമുക്‌തി നേടിയപ്പോൾ 4.26 കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടു. നിലവില്‍ 4.17 ലക്ഷം പേർ ചികിൽസയിൽ കഴിയുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

ബ്രസീലില്‍ ഇതുവരെ 2 കോടിയിലധികം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. 5.59 ലക്ഷം പേര്‍ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് ഒരു കോടി 88 ലക്ഷം പേരാണ്.

അതേസമയം റഷ്യ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുതന്നെയാണ്.

Most Read: ബലാൽസംഗത്തിന് ഇരയായി 9 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ആളിക്കത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE