ലോകത്ത് കോവിഡ് ബാധിതർ കുതിക്കുന്നു; മരണസംഖ്യ 42.80 ലക്ഷം പിന്നിട്ടു

By Staff Reporter, Malabar News
covid-test-malappuram
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 10 ലക്ഷം കടന്നു. പതിനെട്ട് കോടിയിലധികം പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 42.80 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്‌ടമായതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.

അമേരിക്കയില്‍ 3 കോടി 63 ലക്ഷം രോഗബാധിതരാണ് ഉള്ളത്. യുഎസിൽ 6.31 ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടു.

ഇന്ത്യയില്‍ ഇതുവരെ 3 കോടി 18 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്. 3.10 കോടി പേര്‍ രോഗമുക്‌തി നേടിയപ്പോൾ മരണമടഞ്ഞത് 4.26 ലക്ഷം പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,643 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 41,096 പേർ രോഗമുക്‌തി നേടിയപ്പോൾ 464 മരണങ്ങളും സംഭവിച്ചു. നിലവിൽ 4,14,159 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 2 കോടിയിലധികം കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 5.60 ലക്ഷം പേർക്ക് കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്‌ടമായി. അതേസമയം രോഗമുക്‌തി നേടിയത് ഒരു കോടി 88 ലക്ഷം പേരാണ്.

Most Read: അഴിമതികേസ്; യെദിയൂരപ്പയും മകനും ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE