കോവിഡ്; ലോകത്ത് 18.45 കോടി കടന്ന് രോഗബാധിതര്‍, 39.93 ലക്ഷത്തിലേറെ മരണം

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 45 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ലോകത്താകമാനം 16 കോടി 88 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ ഇതുവരെ മരണമടഞ്ഞത് 39.93 ലക്ഷത്തിലേറെ ആളുകളാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. യുഎസില്‍ 3.45 കോടി പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 6.21 ലക്ഷം പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി. അതേസമയം രോഗമുക്‌തി നേടിയത് 2.90 കോടി പേരാണ്.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,071 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,05,45,433 ആയി ഉയര്‍ന്നു. നിലവില്‍ 4.85 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. 4.02 ലക്ഷം പേര്‍ മരണപ്പെട്ടപ്പോൾ 2.96 കോടി പേര്‍ രോഗമുക്‌തി നേടി.

Most Read: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE