ലോകത്ത് രോഗമുക്‌തരുടെ എണ്ണം ഏഴരക്കോടി പിന്നിട്ടു; കോവിഡ് ബാധിതര്‍ 10.35 കോടി

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്താകമാനം ഉള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 10 കോടി 35 ലക്ഷം പിന്നിട്ടു. 3.85 ലക്ഷം പേര്‍ക്കാണ് വിവിധ ഇടങ്ങളിലായി പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നു. അതേസമയം ലോകത്തെ കോവിഡ് മരണസംഖ്യ 22,36,975 ആയി ഉയര്‍ന്നതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്‌ഥാനങ്ങളിലുള്ളത്.

അമേരിക്കയില്‍ രണ്ട് കോടി 67 ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 4.52 ലക്ഷം പേര്‍ക്ക് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായി. ഒരു ലക്ഷം പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോര്‍ട് ചെയ്യപ്പെട്ടത്.

അതേസമയം ഇന്ത്യയില്‍ 1,07,53,353 പേര്‍ക്കാണ് ഇതുവരെ കോവിഡ് റിപ്പോർട് ചെയ്‌തത്‌. രോഗമുക്‌തരുടെ എണ്ണം 1,04,28,258 ആയി ഉയര്‍ന്നുവെന്നും നിലവില്‍ ചികിൽസയിൽ കഴിയുന്നത് 1.66 ലക്ഷം പേര്‍ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു. 1.54 ലക്ഷം പേരാണ് വൈറസ് ബാധ മൂലം രാജ്യത്ത് ഇതുവരെ മരണമടഞ്ഞത്.

92 ലക്ഷം രോഗബാധിതരാണ് ബ്രസീലില്‍ ഉള്ളത്. 2.24 ലക്ഷം പേര്‍ ഇവിടെ കോവിഡ് മൂലം മരണപ്പെട്ടപ്പോൾ ബ്രിട്ടനില്‍ 1,06,158 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. കഴിഞ്ഞ ദിവസം 21,000ത്തിൽ അധികം പേർക്ക് കോവിഡ് റിപ്പോർട് ചെയ്‌ത ബ്രിട്ടനിലും കൂടാതെ റഷ്യയിലും 38 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്.

Read Also: ശിവശങ്കറിന്‌ നിർണായക ദിനം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE