ലോകത്ത് 4 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ; മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
covid update
Represeantational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 12.82 കോടി പിന്നിട്ട് രോഗബാധിതരുടെ എണ്ണം. 4 ലക്ഷത്തിലധികം പേര്‍ക്കാണ് വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. അതേസമയം ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28 ലക്ഷം പിന്നിട്ടു.

നിലവില്‍ 2.19 കോടി പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിലുള്ളത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്.

അമേരിക്കയില്‍ 3.10 കോടി രോഗബാധിതരാണുള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകൾ കഴിഞ്ഞദിവസം റിപ്പോര്‍ട് ചെയ്‌ത യുഎസിലാണ് വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകൾ മരണപ്പെട്ടതും. 5.63 ലക്ഷം പേർക്കാണ് യുഎസിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്‌ഥാനത്തുള്ള ബ്രസീലില്‍ 1.25 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 40,000 ത്തിലധികം പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ച രാജ്യത്ത് ഒരു കോടി ആളുകൾ രോഗമുക്‌തിയും നേടിയിട്ടുണ്ട്. മരണസംഖ്യ 3.14 ലക്ഷമാണ്.

അതേസമയം ഇന്ത്യയിലും പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഇന്നലെ 68,000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം റിപ്പോർട് ചെയ്‌തത്‌. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.20 കോടി കടന്നു. നിലവില്‍ 5.21 ലക്ഷം പേർ ചികിൽസയിലുള്ള രാജ്യത്ത് ഇതുവരെ 1.61 ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു.

Read Also: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE